Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal Construction

Thrissur

ബാങ്കി​ന്‍റെ ​അ​ന​ധി​കൃ​ത​നി​ർ​മാ​ണം​ പൊ​ളി​ക്ക​ണം:​ ഹൈ​ക്കോ​ട​തി

പു​ന്ന​യൂ​ർ​ക്കു​ളം: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലെ അ​ന​ധി​കൃ​ത​നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ​ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ച​ട്ടം ലം​ഘി​ച്ചാ​ണ് നി​ർ​മാ​ണം​ ന​ട​ത്തി​യ​തെ​ന്നു കാ​ണി​ച്ച് പ​ന​ന്ത​റ​സ്വ​ദേ​ശി​യും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ എം.​ബി.സു​ജീ​ഷ് ന​ൽ​കി​യ​ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ​ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല​. ഇ​തേ​തു​ട​ർ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു .

ബാ​ങ്കി​ന് കോ​ട​തി നോ​ട്ടി​സ് അ​യ​ച്ചു. ആ​രും ഹാ​ജ​രാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് 2021 ലെ ​ഉ​ത്ത​ര​വ് എ​ട്ട് ആ​ഴ്ചയ്ക്കു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ജ​സ്റ്റി​സ്ഹ​രി​ശ​ങ്ക​ർ വി. ​മേ​നോ​ന്‍റെ ​വി​ധി.​ പെ​ർ​മി​റ്റ് എ​ടു​ക്കാ​തെ നി​ർ​മി​ച്ച കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ 2021 ൽ ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

25 ല​ക്ഷം രൂ​പ​ ചെ​ല​വി​ൽ ഓ​ഡി​റ്റോ​റി​യം​ നി​ർ​മി​ച്ച​ശേ​ഷ​മാ​ണ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഹ​ർ​ജി​ക്കാ​ര​നു വേ​ണ്ടി അ​ഡ്വ.​വി.​എ.​വി​നോ​ദ് ഹാ​ജ​രാ​യി.

Latest News

Corehub Up